ബേപ്പൂർ: ആൾക്കൂട്ടം ഒഴിവാക്കാൻ ബഷീർ അനുസ്മരണം ഇത്തവണ ചെറുസംഗമത്തിലൊതുങ്ങി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വൈലാലിൽ വീട്ടിൽ ഒരുക്കിയ ചടങ്ങിൽ പങ്കെടുത്തത് ഇരുപതോളം പേർ മാത്രം. ഇക്കുറി വിപുലമായ ചടങ്ങുണ്ടാകില്ലെന്ന് ബഷീറിന്റെ വീട്ടുകാർ നേരത്തെ അറിയിച്ചിരുന്നു. ചടങ്ങിൽ മകൾ ഷാഹിന ബഷീർ അദ്ധ്യക്ഷത വഹിച്ചു. നടൻ മാമുക്കോയ, ഗായകൻ വി.ടി.മുരളി, ഡോ.കെ.ആർ.ശരത് ചന്ദ്രൻ, എ.സജീവൻ, ബഷീറിന്റെ മകൻ അനീസ് ബഷീർ, പേരക്കുട്ടികളായ അസീം മുഹമ്മദ് ബഷീർ, വസീം മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.