ബാലുശേരി: കിനാലൂർ പനങ്ങാട് പഞ്ചായത്തിലെ കണ്ണാടിപ്പൊയിൽ- ചാത്തോത്ത്താഴെ ലക്ഷംവീട് കോളനി റോഡ് നിർമ്മാണ പ്രവൃത്തി പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണാടിപ്പൊയിൽ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കിനാലൂർ നിവാസികൾക്ക് എത്താനുള്ള റോഡാണിത്. എം.എൽ.എയുടെ ആസ്തി വികസന നിധിയിൽ നിന്ന് 25ലക്ഷം രൂപ ഇതിനായി നീക്കിവെച്ചിരുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി. ഉസ്മാൻ സ്വാഗതം പറഞ്ഞു. വാർഡ് അംഗങ്ങളായ കോട്ടയിൽ മുഹമ്മദ്, ഷീജ മങ്ങാടൻകണ്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.സി. ബൈജു, ദിനേശൻ പനങ്ങാട് എന്നിവർ സംസാരിച്ചു. സദാനന്ദൻ നന്ദി പറഞ്ഞു.