പയ്യോളി: മൂരാട് സർഗാലയ്‌ക്ക് സമീപം വലിയ കടവത്തിലൂടെയുള്ള കെ. റെയിൽ അലൈൻമെന്റ് മാറ്റണമെന്ന് മൂരാട് ചേർന്ന അലൈൻമെന്റ് വിരുദ്ധ സമരസമതി യോഗം സർക്കാരിനോടാവശ്യപ്പെട്ടു. നിലവിലുള്ള റെയിലിന് സമാന്തരമായി ബി. ക്ലാസ്, സി. ക്ലാസ് സ്ഥലങ്ങൾ നിലവിലിരിക്കെ പ്രദേശത്തെ ജനങ്ങളെ കടിയൊഴിപ്പിച്ചുള്ള അലൈൻമെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് സമിതി സമരം സംഘടിപ്പിക്കും. സമരസമിതി ഭാരവാഹികൾ: കെ.കെ. കണ്ണൻ (ചെയർമാൻ), നടുക്കുടി പന്മനാഭൻ (വൈസ് ചെയർമാൻ), വി.കെ. ബിജു (കൺവീനർ), പ്രവീൺ നടുക്കുടി, പി.കെ. സനൽ (ജോയിന്റ് കൺവീനർമാർ), കെ. രാജൻ മൂരാട് (ട്രഷറർ).