പയ്യോളി : കേരളാ നദ്‌വത്തുൽ മുജാഹിദീൻ യുവഘടകമായ ഐ.എസ്.എം ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 48-ാമത് ഗോൾഡൻ ഹോമിന്റെ താക്കോൽ കൈമാറി.
പ്രാദേശിക, ജില്ലാ കമ്മറ്റികളുടെ സഹകരണത്തോടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി പയ്യോളി - തിക്കോടിയിൽ പണി പൂർത്തിയായ 'ഐ.എസ്.എം ഗോൾഡൻ ഹോമി'ന്റെ താക്കോൽ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ജംഷീർ ഫാറുഖിയും കെ എൻ എം ജില്ലാ പ്രസിഡന്റ് വി പി അബ്ദുസലാമും ചേർന്ന് ഏല്പിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ കീപ്പോടി മൊയ്തീൻ ഹാജി താക്കോൽ ഏറ്റുവാങ്ങി. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് നൗഷാദ് കരുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി മുഖ്യാതിഥിയായിരുന്നു. ഗോൾഡൻ ഹോം കൺവീനർ നിസാർ ഒളവണ്ണ പദ്ധതി പരിചയപ്പെടുത്തി. ഐ എസ് എം ട്രഷറർ ഷബീർ കൊടിയത്തൂർ, സെക്രട്ടറി കെ.എം.എ.അസീസ്, കെ.എൻ.എം ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യ, ജോയിന്റ് സെക്രട്ടറി വി.അബ്ദുറഹ്‌മാൻ, എം.ജി.എം ജില്ലാ പ്രസിഡന്റ് കെ.മറിയം, ഐ.എസ്.എം ജില്ലാ സെക്രട്ടറി പി.കെ.ഫൈസൽ, ട്രഷറർ റഷീദ് വാളൂർ, ജോയിന്റ് സെക്രട്ടറി ഷൗക്കത്ത് വാണിമേൽ, എം.എസ്.എം ജില്ലാ പ്രസിഡന്റ് പി.വി.മുഹമ്മദ്, മുജീബ് നന്തി, ഷാനവാസ് പുനൂർ, എ.കെ.നസീർ മദനി, ഷമീൽ പയ്യോളി എന്നിവർ പ്രസംഗിച്ചു.