കോഴിക്കോട് : കൊടുവള്ളി പൊലീസ് സ്റ്റേഷൻ ഉളിയാടൻകുന്ന് ബസ് സ്റ്റാൻഡ് റോഡിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. നഗരസഭ ഡിവിഷൻ കൗൺസിലർ ഇ.സി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കാരാട്ട് ഫൈസൽ, ഒ.പി. റസാഖ്, യു.കെ. അബൂബക്കർ, വഖഫ് ബോർഡ് മെമ്പർ റസിയ ഇബ്രാഹിം, ഒ.പി.ഐ. കോയ, ഒ.പി.റഷീദ്, എ.പി. സിദ്ദിഖ്, കെ.ശറഫുദ്ദീൻ, പി.കെ.മുഹമ്മദ്, ചോലക്കര റസാഖ് എന്നിവർ പങ്കെടുത്തു. യു.കെ.കാദർ സ്വാഗതവും യു.കെ.പ്രസാദ് നന്ദിയും പറഞ്ഞു.