k-surendran

കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാഗേജിലൂടെ 15 കോടിയുടെ സ്വർണം കടത്തിയ കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ അവർ സുപ്രധാന ചുമതലയിൽ എത്തിയത് ഐ.ടി സെക്രട്ടറിയായ എം.ശിവശങ്കറിന്റെ ഒത്താശയിലാണ്. കേസിൽ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ഓഫീസിലെയും സ്വന്തം ഫോണിലെയും വിശദാംശങ്ങൾ പരിശോധിക്കണം.