മേപ്പാടി: പുത്തുമലയിലെ ദുരിത ബാധിതരെ സഹായിക്കാൻ വിമുക്ത ഭടൻ 5 സെന്റ് സ്ഥലം നൽകി. മേപ്പാടിയിലെ കോട്ടനാട് കൊടിയൻ ഹൗസിലെ കെ.സി.ജോസ്, ഭാര്യ റോസ്‌റീന എന്നിവരാണ് സ്ഥലത്തിന്റെ രേഖകൾ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയ്ക്ക് കൈമാറിയത്.
കണിയാമ്പറ്റയിലെ മില്ലുമുക്ക് വെയ്സ്‌ലാന്റ് സ്ഥലത്തിനടുത്തുള്ള 5 സെന്റ് സ്ഥലമാണ് ഭവനരഹിതരായ പുത്തുമലയിലെ കുടുംബങ്ങൾക്ക് വീട് വെയ്ക്കാനായി സംഭാവന ചെയ്തത്.
ആർ.ടി.ഒ എം.പി.ജെയിംസ് മുഖേനയാണ് ഇവരെ കണ്ടെത്തിയത്. സബ് കളക്ടർ വികൽപ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിംഗ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.