gopalan
കുട്ടിഗോപാലൻ അനുസ്മരണച്ചടങ്ങിൽ ബി.എം.എസ് നേതാവ് ഗംഗാധരൻ ഭദ്രദീപം തെളിക്കുന്നു

കോഴിക്കോട്: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും ഗോവ വിമോചന സമര പോരാളിയുമായിരുന്ന കുട്ടിഗോപാലന്റെ 36-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണം കച്ചേരിക്കുന്നിലെ സരസ്വതി വിദ്യാനികേതനിൽ ഒരുക്കിയ അനുസ്മരണച്ചടങ്ങിൽ ബി.എം.എസ് നേതാവ് ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി. മഹനഗർ സഹസംഘ ചാലക് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചാലപ്പുറം നഗർ സംഘചാലക് ഉണ്ണികൃഷ്ണൻ, സംസാരിച്ചു. ഡി.പി.സുധീർ സ്വാഗതവും എം.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.