കോഴിക്കോട്: ജില്ലയിൽ ഇന്നലെ 15 കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ രോഗമുക്തി നേടി. കഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് രോഗിയായ കൃഷ്ണനുമായി സമ്പർക്കമുണ്ടായിരുന്ന വെള്ളയിൽ സ്വദേശികളായ പുരുഷന്മാർ (32, 22 ), സ്ത്രീകൾ (45, 43,70), ആൺകുട്ടി (10) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവപരിശോധനയിൽ ഇവർക്ക് രോഗം കണ്ടെത്തുകയായിരുന്നു. ഇതിൽ 70 വയസുള്ള സ്ത്രീ പേരാമ്പ്ര സ്വദേശിനിയാണ്. ഇവർ ജൂൺ 25 ന് മകളുടെ ഫ്‌ളാറ്റിലെത്തിയതായിരുന്നു.
കോടഞ്ചേരി സ്വദേശി (28) 30 ന് ബാംഗളൂരുവിൽ നിന്ന് മുത്തങ്ങ വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടന്ന സ്രവ സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ചികിത്സയിലാണ്. 30ന് ബാംഗളൂരുവിൽ നിന്ന് മുത്തങ്ങയിലൂടെ എത്തിയ തൂണേരി സ്വദേശി (30) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടന്ന സ്രവ സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലായി.
ജൂലായ് രണ്ടിന് കുവൈറ്റിൽ നിന്ന് കണ്ണൂരിലെത്തിയ പയ്യോളി സ്വദേശി(49) രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മേപ്പയ്യൂർ സ്വദേശികളായ അമ്മയും മകളും (35, 14) ജൂൺ 29 ന് മംഗലാപുരത്ത് നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലായ് ഏഴിന് മകൾക്ക് രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സ്രവസാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ജൂലായ് മൂന്നിന് ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടെത്തിയ ഏറാമല സ്വദേശികളായ ദമ്പതികൾക്ക് (28, 27) രോഗലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു. തുടർന്നുള്ള സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
ജൂലായ് ആറിന് റിയാദിൽ നിന്ന് കോഴിക്കോടെത്തിയ ആയഞ്ചേരി സ്വദേശിയെ (40) രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. സാമ്പിൾ ഫലം പോസിറ്റീവായതോടെ ചികിത്സയിലാക്കി. ജൂൺ 23 ന് ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ ആയഞ്ചേരി സ്വദേശിയെ (32) ജൂലായ് ഒന്നിന് രോഗലക്ഷണങ്ങളെ തുടർന്ന് എഫ്.എൽ.ടി.സി യിലേക്ക് മാറ്റുകയായിരുന്നു.
രോഗമുക്തി നേടിയവർ
എഫ്.എൽ.ടി.സി.യിൽ ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി (48), താമരശ്ശേരി സ്വദേശി (40) മെഡിക്കൽ കോളേജിലായിരുന്ന മണിയൂർ സ്വദേശി (50), തലക്കുളത്തൂർ സ്വദേശി (55), കല്ലായി സ്വദേശിനി (30) എന്നിവരാണ് ഇന്നലെ രോഗമുക്തി നേടിയത്.
ഇന്നലത്തെ കണക്കുകൾ ഇങ്ങനെ
ഇന്നലെ നിരീക്ഷണത്തിലായവർ- 1,409
ആകെ നിരീക്ഷണത്തിലുള്ളവർ- 18,750
നിരീക്ഷണം പൂർത്തിയാക്കിയവർ- 54,341
ഇന്നലെ നിരീക്ഷണത്തിലായ പ്രവാസികൾ- 1,120
നിരീക്ഷണത്തിലുള്ള ആകെ പ്രവാസികൾ- 12,440
ജില്ലാ ഭരണകൂടത്തിന്റെകൊവിഡ് കെയർ സെന്ററുകളിൽ- 551
വീടുകളിൽ- 11,814
ആശുപത്രികളിൽ- 75
നിരീക്ഷണത്തിലുള്ള ഗർഭിണികൾ- 125