വടകര: അഴിയൂരിൽ ഷോക്കേറ്റ് മരിച്ച മരുന്നറക്കൽ തെക്കയിൽ സഹൽ, നെല്ലോളി ഇർഫാൻ എന്നിവരുടെ കുടുംബത്തിന് കെ.എസ്.ഇ.ബി അനുവദിച്ച സഹായധനം രണ്ട് ലക്ഷം രൂപ വീതം ആദ്യഗഡുവായി നൽകി. സി.കെ നാണു എം.എൽ.എ വീടുകളിലെത്തി ചെക്ക് കൈമാറി. സഹലിന്റെ പിതാവ് സലീം, ഇർഫാന്റെ മാതാവ് റാബിയ എന്നിവരാണ് ചെക്ക് ഏറ്റുവാങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, വൈസ് പ്രസിഡന്റ് ഷീബ അനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്തൻകണ്ടി, ജാസ്മിന കല്ലേരി, മെമ്പർമാരായ ഇ.ടി അയ്യൂബ്, സാഹിർ പുനത്തിൽ, പി.പി ശ്രീധരൻ, സുകുമാരൻ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കെ.എസ്.ഇ.ബി എ.ഇ എ. വിനോദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രമോദ്, നിഷ പറമ്പത്ത് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക ലഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.