പേരാമ്പ്ര: ചെങ്ങോടുമല കരിങ്കൽ ഖനനത്തിനെതിരായ കോടതിയെ വിധിയെ തുടർന്ന് സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ നടത്തിയ അനിശ്ചിതകാല ഉപവാസ സമരം അവസാനിപ്പിച്ചു. ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി യോഗവും അനിശ്ചിതകാലത്തേക്ക് മാറ്റിയിരുന്നു. രണ്ടാം ദിവസത്തെ ഉപവാസം വാകയാട് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ആബിദ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. ശങ്കരൻ, ടി. സദാനന്ദൻ, ഷാജി കെ. പണിക്കർ, നിജേഷ് അരവിന്ദ്, രാജൻ നരയംകുളം, ജില്ലാ പഞ്ചായത്തംഗം ഷീജ പുല്ലരിക്കൽ, കോട്ടൂർ ബാങ്ക് പ്രസിഡന്റ് പ്രിയേഷ് തിരുവോട്, നൊച്ചാട് ഗ്രാമപഞ്ചായത്തംഗം മുണ്ടോളി ചന്ദ്രൻ, നവജീവൻ ട്രസ്റ്റ് ചെയർമാൻ ഇ. ഗോവിന്ദൻ നമ്പീശൻ, ഭാരതീയ വിചാരം കേന്ദ്രം ഡയറക്ടർ ഡോ. വി.കെ. ദീപേഷ്, ടി.കെ. ബാലൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ടി. സരുൺ മുഹമ്മദ് പേരാമ്പ്ര, സി.കെ. വിനോദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫി, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, കെ. ഹമീദ്, കല്പകശ്ശേരി ജയരാജൻ എന്നിവർ സംസാരിച്ചു. കെ.കെ. ബാലൻ, ഗ്രാമ പഞ്ചായത്തംഗം ശ്രീനിവാസൻ മേപ്പാടി, സി.എച്ച്. സുരേഷ്, കെ.എം. ശശി, റഫീഖ് വാകയാട്, ശ്രീരാജ് വാകയാട്, പി.കെ. ഗോപാലൻ, ചന്ദ്രൻ പൂക്കിണാറമ്പത്ത്, ഹരീഷ് ത്രിവേണി, ബിയേഷ് തിരുവോട്, ടി.എം. കുമാരൻ, കാർത്തിക എസ്. ബാബു, മോളി രാഹുലൻ എന്നിവരാണ് ഉപവസിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ചന്ദ്രൻ നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു.