മുക്കം: കുറ്റിപ്പാല ഐഡിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നഗരസഭ കൗൺസിലർ മുക്കം വിജയൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.കെ.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. സി.ഉമശ്രീ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ മുക്കം നേതൃസമിതി പ്രസിഡന്റ് ബി.ആലിഹസ്സൻ, ടി.എ.അശോകൻ, പി.നിർമ്മല, ഷഹീദ എന്നിവർ സംസാരിച്ചു. പി.ഡി.പങ്കജവല്ലി സ്വാഗതവും ലൈബ്രറി സെക്രട്ടറി എ.എം.ജമീല നന്ദിയും പറഞ്ഞു.