മുക്കം: ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. നെല്ലിക്കാപറമ്പ് മാട്ടുമുറിക്കലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കവുങ്ങിൻപാളയിൽ ബൈക്ക് കയറ്റി വച്ച് വലിച്ച് പ്രതിഷേധിച്ചത്. ദളിത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ ഉദ്ഘാടനം ചെയ്തു. എം. നിധിൻ, നൗഫൽ മേത്തൽവീട്ടിൽ, കെ.പി. രാഹുൽ, ശരത്ത് എന്നിവർ സംബന്ധിച്ചു.