kunnamangalam-news
കുന്ദമംഗലം പൈങ്ങോട്ടുപുറത്ത് തോട് നിർമ്മാണം പഞ്ചായത്ത് പ്രസിഡന്റ് ലീനാ വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: തരിശിടം കൃഷിയോഗ്യമാക്കാനും വെള്ളപ്പൊക്കം നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പൈങ്ങോട്ടുപുറത്ത് തോട് നിർമ്മിച്ചു. കൃഷി ഭൂമിയും വീടുകളും മഴക്കാലത്ത് മുങ്ങുന്നത് പതിവായതോടെ വാർഡ് മെമ്പർ ഷമീന വെള്ളക്കാട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇടപെടൽ. പതിനാറാം വാർഡിലെ എരഞ്ഞോളിതാഴത്താണ് തോട് നിർമ്മിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അരികുകളിൽ കയർ ഭൂവസ്ത്രം വിരിച്ചതോടെ മണ്ണൊലിപ്പും തടയാനായി. പഞ്ചായത്ത് പ്രസിഡന്റ് ലീനാ വാസുദേവ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർപേഴ്സൺ ആശിഫ റഷീദ്, എ.ഇ. ഡാനിഷ്, ഇ.കെ ഹംസ, സുരേഷ് പറചേരി എന്നിവർ പ്രസംഗിച്ചു. തോട് കമ്മിറ്റി കൺവീനർ ശശിധരൻ പുല്ലങ്ങോട്ടില്ലം സ്വാഗതവും വാർഡ് വികസന കൺവീനർ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.