കോഴിക്കോട്: അദ്ധ്യാപകരെ മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് ഡ്യൂട്ടിയിൽ നിയമിക്കരുതെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നേതൃ സംഗമം ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും പാഠ പുസ്തക വിതരണം അവതാളത്തിലാണ്. 2016 മുതൽ നിയമാനുസൃത നിയമനം നടത്തിയ അദ്ധ്യാപകർക്ക് അംഗീകാരം നൽകാതെയുള്ള സർക്കാറിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ അസീസ് മുഖ്യപ്രഭാഷണം നടത്തി.