കുറ്റ്യാടി: കുറ്റ്യാടി സർവിസ് സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്ന ശാഖയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സഹകരണ അസി. രജിസ്ട്രാർ (പ്ലാനിംഗ് ) എ.കെ.അഗസ്റ്റി ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രി, പി.സി രവീന്ദ്രൻ, ടി.കെ.ബിജു.കെ.വി രാജൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.ബീന നന്ദി പറഞ്ഞു.