കുന്ദമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കുന്ദമംഗലം മണ്ഡലത്തിലെ 16 റോഡുകൾക്ക് 3.75 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കൊട്ടാരത്തിൽ മാമ്പറ്റമ്മൽ റോഡ് (16 ലക്ഷം), പൂതംകുഴി കുഴിമ്പാട്ടിൽ ചോലക്കമീത്തൽ റോഡ് (25 ലക്ഷം), ചൂലാംവയൽ അക്കനാടൻകുഴി റോഡ് (30 ലക്ഷം), ചാത്തമംഗലം ത്രിവേണി എളാംകുന്നുമ്മൽ റോഡ് (15 ലക്ഷം), കൊന്നരയിൽതാഴം പാറക്കണ്ടി റോഡ്(25 ലക്ഷം), കല്ലിൽപുറം നാരകശ്ശേരി റോഡ്(12 ലക്ഷം), നായർകുഴി നറുക്കുംപൊയിൽ തേവർവട്ടം റോഡ് (17.3 ലക്ഷം), മാവൂർ ഗ്രാമപഞ്ചായത്തിലെ കുതിരാടം ചിറക്കൽതാഴം റോഡ് (21.8 ലക്ഷം), ചിറക്കൽ വീട്ടിക്കാട്ട് ഹൈസ്കൂൾ റോഡ് (40 ലക്ഷം), കരിങ്ങഞ്ചേരി കമ്പളത്ത്മീത്തൽ റോഡ് (12.1 ലക്ഷം), തൊണ്ടിയേരി കളരിക്കൽതാഴം റോഡ് (88 ലക്ഷം), മാട്ടാനത്ത്താഴം വി.സി.ബി റോഡ് (18 ലക്ഷം), പെരുവയൽ കല്ലടമീത്തൽ പുതുക്കിപൊയിൽ റോഡ് (11.5 ലക്ഷം), ആലിൻചുവട് പുളിയിരുക്കുംകണ്ടി റോഡ് (16.95 ലക്ഷം), പള്ളിത്താഴം ചാലിയാർ റോഡ് (12.75 ലക്ഷം), പെരുമണ്ണ എടോളിപറമ്പ് തച്ചുപുരക്കൽ മേച്ചേരി റോഡ് (14 ലക്ഷം) എന്നിവയ്ക്കാണ് അധിക തുകയുടെ ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എൽ.എ പറഞ്ഞു.