കുന്ദമംഗലം: പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കായി ദയാപുരം റസിഡൻഷ്യൽ സ്‌കൂൾ 'ക്രിയേ​റ്റിംഗ് ക്ലാരി​റ്റി ആൻഡ് ഹോപ്പ്" കരിയർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. മൂന്നു ദിവസത്തെ ഓൺലൈൻ വർക്ക്‌ഷോപ്പിൽ ഡോ. സി.എൻ. ബാലകൃഷ്ണൻ നമ്പ്യാർ, ഡോ. ആദിത്യ പ്രതാപ് ഡിയോ, ബെൻസ്​റ്റൺ ജോൺ, ഡോ. എൻ.പി. ആഷ്‌ലി, അഷ്‌കർ ബാബു, മുനവർ ഫിറോസ്, കെ.എം. സബ്രീന, വി. മൊഹസിൻ, കെ.ബി. ഋഷികേഷ്, അമ്പിളി വ്യാസ്, ഡോ. അനു ജോയ്, സായന്തൻ ദത്ത എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ദയാപുരം പാട്രൺ സി.ടി അബ്ദുറഹീം ആമുഖസന്ദേശവും ഡോ. എം.എം. ബഷീർ സമാപനസന്ദേശവും നൽകി.