പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പി. വിലാസിനി ടീച്ചറെ അനുസ്മരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ അനുസ്മരണച്ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സബീഷ് കുന്നങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു, പടന്നയിൽ പ്രഭാകരൻ, പി.ബാലകൃഷണൻ, ഇ.ടി. പത്മനാഭൻ, കെ.ടി.വിനോദൻ, വി.പി. സുധാകരൻ, പി.എം.ഹരിദാസൻ, തൊടുവയൽ സദാനന്ദൻ, അൻവർ കായിരികണ്ടി, ടി.എം. ബാബു എന്നിവർ സംസാരിച്ചു.