മുക്കം: കാരശ്ശേരി തൊമ്മൻകട-ഇല്ലിത്തോട്-സണ്ണിപടി റോഡ് പണിയിൽ ക്രമക്കേട് നടന്നതായി ആക്ഷേപം. ആറു മീറ്റർ വീതിയിൽ വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് മൂന്ന് മീറ്റർ സോളിംഗ് നടത്തേണ്ട റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചില്ലെന്നാണ് ആരോപണം. സോളിംഗും തൃപ്തികരമല്ല. പ്രവൃത്തി ചെയ്ത ശേഷം മഴയിൽ തകരുകയും ചെയ്തു. കാരശ്ശേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടത്തുന്നത്. അപാകത പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കാൻ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.