ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂളിൽ നടന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തിൽ ബഷീർ കഥാപാത്രങ്ങളുടെ വേഷ പകർച്ച നൽകി അവതരിപ്പിച്ചു. ഓൺലൈൻ സാഹിത്യ പ്രശ്നോത്തരിയിൽ 150 കുട്ടികൾ പങ്കെടുത്തു. പ്രധാന അദ്ധ്യാപകൻ കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ രാമകൃഷ്ണൻ മുണ്ടക്കര ബഷീർ ദിന സന്ദേശം നൽകി.