ഏതാണ്ട് മൂന്നു പതിറ്റാണ്ടിനു മുമ്പാണ്. തൊണ്ണുറുകളുടെ തുടക്കം. വിദ്യാഭ്യാസരംഗത്ത്ന്യൂനപക്ഷം ഏറെ പിന്നിലായിരുന്നു അക്കാലത്ത്. രാഷ്ട്രീയസംഘർഷങ്ങളാൽ കലുഷിതമായ കാലം കൂടിയായിരുന്നു അത്. വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹിക പുരോഗതി കൈവരിക്കാനാവൂ എന്ന തിരിച്ചറിവോടെ, നാദാപുരത്ത് ഒരു കോളേജ് സ്ഥാപിക്കാൻ എരോത്ത് മൂസ്സ ഹാജി മുന്നിട്ടിറങ്ങുകയായിരുന്നു. വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ സ്വപ്നം തന്നെയായിരുന്നു മികവിന്റെ കേന്ദ്രമായുള്ള ഒരു കലാലയം. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായും സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരുമായും വിഷയം സംസാരിച്ചു. ഡോ.മൊയ്തു, അക്ബർ കക്കട്ടിൽ, പ്രൊഫ.ജലീൽ, അക്കൗണ്ടന്റ് അബ്ബാസ് അലി തുടങ്ങിയവരുമായുള്ള നിരന്തര ചർച്ചകൾക്കു ശേഷം 1991ൽ മുസ്ലിം എഡ്യുക്കേഷനൽ ട്രസ്റ്റിന് രൂപം നൽകി. പ്രഥമ ചെയമാനായി ഡോ.കെ. മൊയ്തുവിനെ തിരഞ്ഞെടുത്തു. പീന്നിട് എരോത്ത് മൂസ്സ ഹാജി തന്നെയായി ചെയർമാൻ. പക്ഷെ, ആദ്യശ്രമത്തിൽ സർക്കാരിൽ നിന്ന് കോളേജിന് അനുമതി ലഭിച്ചില്ല. തുടർന്ന്, 1992-ൽ നാദാപുരത്ത് വാടകക്കെട്ടിടത്തിൽ എം.ഇ.ടി പബ്ളിക് സ്കൂൾ ആരംഭിക്കുകയായിരുന്നു.
@ കോളേജ് 2002- ൽ
കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ 2002-ലാണ് എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളേജ് ആരംഭിക്കുന്നത്. നാല് കോഴ്സുകളുമായി തുടങ്ങിയ കലാലയത്തിൽ ഇന്ന് 9 ഡിഗ്രി കോഴ്സുകളും 2 പി ജി കോഴ്സുകളിലുമായി ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു. കല്ലാച്ചിയ്ക്ക് സമീപം പാലോഞ്ചോല കുന്നിൽ പ്രകൃതിസുന്ദരമായ 15 ഏക്കറിലാണ് കോളേജ് കാമ്പസ്. സാമൂഹികപ്രവർത്തകരുടെയും ഒരു കൂട്ടം പ്രവാസികളുടെയും സഹകരണത്തോടെയായിരുന്നു കോളേജിന്റെ തുടക്കം. കുറഞ്ഞ കാലം കൊണ്ട് സ്ഥാപനത്തിന് അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ജില്ലയിലെ സ്വാശ്രയ കോളേജുകളുടെ മുൻനിരയിലെത്താൻ ഇതിനകം എം.ഇ.ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 25 ശതമാനം ഫീസ് ആനുകൂല്യമുണ്ട്. പഠനത്തോടൊപ്പം തുടർപഠനത്തിന് വഴികാട്ടിയുമാണ് ഈ കലാലയം.
@ മികച്ച സാരഥ്യം
മമ്പാട് എം.ഇ.എസ് കോളേജിൽ നിന്ന് വിരമിച്ച പ്രൊഫ.പി.പി.മജീദാണ് കോളേജിന്റെ പ്രിൻസിപ്പൽ. ട്രസ്റ്റ് രൂപീകരണം മുതൽ നിരവധി തവണ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സി.കെ.ഇബ്രായിയാണ് ഇപ്പോൾ കോളേജ് ചെയർമാൻ. ട്രസ്റ്റ് ചെയർമാൻ എടക്കലപ്പുറത്ത് അബൂബക്കർ ഹാജിയാണ്. സെക്രട്ടറി നരിക്കോളിൽ ഹമീദ് ഹാജിയും ട്രഷറർ കരയത്ത് ഹസീസും.
@ കാമ്പസിന്റെ മികവുകൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ ലബോറട്ടറികൾ
റിട്ട.പ്രൊഫസർമാരുൾപ്പെടെ പ്രഗത്ഭ അദ്ധ്യാപകർ
തികഞ്ഞ അച്ചടക്കത്തിന്റെ അന്തരീക്ഷം
ഉയർന്ന വിജയശതമാനം
ഓഡിറ്റോറിയം
ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി
കാന്റീൻ സൗകര്യം
വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്
കരിയർ ഗൈഡൻസ് ക്ളാസുകൾ
അദ്ധ്യാപക -രക്ഷാകർതൃ യോഗങ്ങൾ
ഡിജിറ്റൽ സെമിനാറുകൾ
വിശാലമായ കളിസ്ഥലം
പ്രകൃതിരമണീയമായ കാമ്പസ്
@ കമ്പ്യൂട്ടർ അക്കൗണ്ടിംഗിൽ ഒന്നാമത്
ഗ്രാമീണമേഖലയിലെ നിർധന യുവതീ -യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനു പിറകെ തൊഴിൽ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതി (ഡി.ഡി.യു.ജി.കെ.വൈ) പ്രകാരം കമ്പ്യൂട്ടർ അക്കൗണ്ടിംഗ് പരിശീലനം നൽകുന്ന ജില്ലയിലെ പ്രമുഖ സ്ഥാപനം കൂടിയാണ് എം.ഇ.ടി. ഹോസ്റ്റൽ സൗകര്യവുമുണ്ട് ഇവിടെ. ഈ പദ്ധതിയിലൂടെ നാന്നൂറോളം പേർക്ക് വിദേശത്തും സ്വദേശത്തുമായി ജോലി ഉറപ്പാക്കാൻ എം.ഇ.ടിക്ക് കഴിഞ്ഞിട്ടുണ്ട്.
@ കോഴ്സുകൾ
ഡിഗ്രി :
ബി.എസ് സി മൈക്രോബയോളജി
ബി.എസ് സി കെമിസ്ട്രി
ബി.എസ് സി ഫിസിക്സ്
ബി.എസ് സി മാത്തമാറ്റിക്സ്
ബി.എ ഇംഗ്ളീഷ്
ബി.എ ഇക്കണോമിക്സ്
ബി.കോം (കമ്പ്യൂട്ടർ ആപ്ളിക്കേഷൻ)
ബി.സി.എ (ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ളിക്കേഷൻ)
ബി.ബി.എ (ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ)
പി.ജി കോഴ്സുകൾ :
എം.കോം
എം.എസ് സി കെമിസ്ട്രി
ആരംഭിക്കുന്ന കോഴ്സുകൾ :
ബി.എസ് സി ജിയോളജി, എം.എ ഇംഗ്ളീഷ്,
ബി.എസ് സി ബോട്ടണി
@ അടുത്ത സംരംഭമായി ലോ കോളേജ്
ട്രസ്റ്റിന്റെ നേതൃത്വത്തിൽ അടുത്ത പദ്ധതി ലോ കോളേജാണ്. വൈകാതെ ഇത് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ട്രസ്റ്റ് സാരഥികൾ.
@ എം.ഇ.ടി പബ്ളിക് സ്കൂൾ
നാദാപുരം നിയോജകമണ്ഡലത്തിലെ പ്രഥമ സി.ബി.എസ്.ഇ വിദ്യാലയമാണ് എം.ഇ.ടി പബ്ലിക്് സ്കൂൾ. ആദ്യ ബാച്ച് മുതൽ 100 ശതമാനം വിജയം കരസ്ഥമാക്കിയ ചരിത്രമാണ് എം.ഇ.ടി പബ്ലിക് സ്കൂളിന്റേത്. ഇവിടെ എൽ.കെ.ജി മുതൽ 10 വരെയുള്ള ക്ളാസുകൾ എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് പ്രവർത്തിക്കുന്നത്.