കോഴിക്കോട്: പി.ടി. ഉഷ റോഡിലെ ഫ്ളാറ്റ് സമുച്ചയത്തിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താമസക്കാർക്ക് വിലക്കിന്റെ കൂടുതൽ കൂടുതൽ നിബന്ധനകളുമായി ആരോഗ്യ വകുപ്പ് അധികൃതർ. ഫ്ളാറ്റിലെ താമസക്കാർ പുറത്ത് പോയാൽ മുൻവശത്ത് അണുമുക്തിയ്ക്ക് വിധേയരായ ശേഷമേ തിരിച്ചു കയറാവൂ. താമസക്കാരിൽ ആർക്കെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക നിരീക്ഷണത്തിലാക്കണം. ഫ്ളാറ്റിലെ മറ്റുള്ളവരുമായി ഇടപെടാൻ പാടില്ല. കുട്ടികൾ പൊതുസ്ഥലത്ത് കളിക്കുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. ഫ്ളാറ്റിനുള്ളിൽ ഒരു തരത്തിലുമുള്ള സാമൂഹിക ഒത്തുചേരലും പാടില്ല. സംസാരം മാസ്ക് താഴ്ത്തിയാവരുത്. പൊതുഇടങ്ങളിൽ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം. ഫ്ളാറ്റിലെ താമസക്കാർ മറ്റുള്ളവരുമായി സമ്പർക്കം പാടില്ല.