road
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി നീലാണ്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന റോഡ് കോൺക്രീറ്റ് ചാലഞ്ച്

നാദാപുരം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ റോഡ് നിർമ്മാണവുമായി യുവാക്കൾ. വളയം ചുഴലിയിലെ പതിനേഴ് പേരാണ് രണ്ട് ദിവസം റോഡ് കോൺക്രീറ്റ് ജോലിയ്ക്ക് ഇറങ്ങിയത്. കൂലിയായി ലഭിച്ച 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. നിലാണ്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വളർത്തുകാട്ടിൽ റോഡാണ് നവീകരിച്ചത്. ഇതിന് മുൻപ് ബിരിയാണി ചലഞ്ചിലൂടെ 55000 രൂപയും ഇവർ സമ്പാദിച്ചിരുന്നു. ഒൻപതിന് നാദാപുരം എം.എൽ.എ ഇ.കെ. വിജയന് തുക കൈമാറുമെന്ന് ഇവർ അറിയിച്ചു.