കൊടുവള്ളി: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊടുവള്ളി ഗവ. റസിഡൻഷ്യൽ ഐ.ടി.ഐ.യ്ക്ക് സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിർമ്മിക്കണമെന്ന് സേവ് കൊടുവള്ളി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കാൻ നഗരസഭ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അനുമതിക്കായി റവന്യു വകുപ്പിന് കത്തും നൽകി. സാങ്കേതിക തടസം നീക്കാൻ എം.എൽ.എ ഇടപെടാൻ ആവശ്യപ്പെട്ട് നിവേദനം നൽകും. നവംബറിന് മുമ്പ് സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ഐ.ടി.ഐ നഷ്ടപ്പെടും. ഇതിനായി അടിയന്തിര നടപടികൾ ഉണ്ടാവണം. ഇല്ലെങ്കിൽ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സേവ് കൊടുവള്ളി ചെയർമാൻ സി.പി. ഫൈസൽ, എം.പി. അബ്ദുൾ റഹ്‌മാൻ, ഇ.സി. ബഷീർ, സി.പി. അബ്ദുൽ റസാഖ്, സി.ടി. അബ്ദുൽ ഖാദർ, ഒ.കെ. നജീബ് എന്നിവർ പങ്കെടുത്തു.