കോഴിക്കോട്: കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ജീവനക്കാരനും വർക്കേഴ്സ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം.പ്രകാശന്റെ നിര്യാണത്തിൽ നഗരസഭ ജീവനക്കാരുടെ യോഗം അനുശോചിച്ചു. കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുരേഷ്, മൂസ്സ പന്തീരങ്കാവ്, കെ.അബ്ദുൾഖാദർ, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.