കൽപ്പറ്റ: ജില്ലയിലെ വലിയ നാട്ടുചന്ത നാളെ (ബുധനാഴ്ച്ച) കൽപ്പറ്റയിൽ ആരംഭിക്കും.
കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താനും വിലപേശി സാധനങ്ങൾ വാങ്ങാനും അവസരമൊരുക്കുന്ന പഴയ നാട്ടുചന്തയുടെ മാതൃകയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. വയനാട്ടിലെ എല്ലാ കർഷകർക്കും അവരുടെ ഉത്പനങ്ങൾ ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താം.
സംസ്ഥാന കൃഷിവകുപ്പ്, നബാർഡ്, എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ, വാമ്പ് കോ ലിമിറ്റഡ്, ഫുഡ് കെയർ എന്നിവയുടെ സഹകരണത്തോടെയാണ് ചന്തക്ക് തുടക്കമിടുന്നത്.
പച്ചക്കറി, പഴം, തനത് വിത്തുകൾ, പഴം പച്ചക്കറി തൈകൾ, വിവിധ തരം കാപ്പി തൈകൾ, ഫല വൃക്ഷ തൈകൾ, മത്സ്യ കുഞ്ഞുങ്ങൾ, കർഷിക ഉത്പാദക കമ്പനികളുടെ ഉത്പന്നങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ, നാടൻ കോഴിക്കുഞ്ഞുങ്ങൾ എന്നിവ നാട്ടുചന്തയിൽ ഉണ്ടാവും.
കൽപ്പറ്റ വിജയ പെട്രോൾ പമ്പിന് എതിർവശമുള്ള സൂര്യ ടവർ ഗ്രൗണ്ടിലാണ് ചന്ത ഒരുക്കിയിരിക്കുന്നത്. തുടർന്നുള്ള എല്ലാ ബുധനാഴ്ച്ചകളിലും നാട്ടുചന്ത ഉണ്ടാവും.