കോഴിക്കോട്: ജില്ലയിൽ ഇന്നലെയും 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയുൾപ്പെടെ ആറു പേർ രോഗമുക്തരായി.
ജൂലായ് നാലിന് വിമാനത്താവളത്തെലത്തിയ ചാത്തമംഗലം സ്വദേശിയ്‌ക്ക് (47) രോഗലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തിയിരുന്നു. ഫലം പോസിറ്റീവായതോടെ എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി.
ജൂലായ് അഞ്ചിന് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടെത്തിയ കോവൂർ സ്വദേശിയ്‌ക്ക് (58) റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് വിമാനത്താവളത്തിൽ സ്രവ പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജൂൺ 30ന് ഖത്തറിൽ നിന്ന് കോഴിക്കോടെത്തിയ മേപ്പയൂർ സ്വദേശി (63) വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടർന്ന് ജൂലായ് 3ന് മെഡിക്കൽ കോളേജിലെത്തി സ്രവപരിശോധന നടത്തി. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.
ജൂലായ് 3ന് റിയാദിൽ നിന്ന് കോഴിക്കോട്ടെത്തിയ കൊടുവള്ളി സ്വദേശികൾക്കും (33, 39), ഉള്ള്യേരി സ്വദേശിക്കും (31) റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് വിമാനത്താവളത്തിൽ സ്രവ പരിശോധന നടത്തി. തുടർന്ന് മലപ്പുറം കൊറോണ കെയർ സെന്ററിലേയ്ക്ക് മാറ്റി. ഫലം പോസിറ്റീവായതോടെ കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി. ഇവർ ജൂലായ് 3ന് സൗദിയിൽ നിന്നും കണ്ണൂരിലെത്തിയ കാവിലുംപാറ സ്വദേശി (25), കട്ടിപ്പാറ സ്വദേശി (43), മുക്കം സ്വദേശി (57) എന്നിവരുടെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായി. തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെത്തിച്ച് സ്രവസാമ്പിളുകൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടർന്ന് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
ജൂലായ് 4ന് ഖത്തറിൽ നിന്ന് കണ്ണൂരിലെത്തിയ തിരുവള്ളൂർ സ്വദേശിയെ (57) അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെത്തിച്ച് സ്രവം പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി. ജൂലായ് മൂന്നിന് റിയാദിൽ നിന്ന് കോഴിക്കോട്ടെത്തിയ ചെലവൂർ സ്വദേശിയ്‌ക്ക് (33) റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് വിമാനത്താവളത്തിൽ സ്രവ പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി.
ഭർത്താവിന്റെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്നാണ് ജൂലായ് മൂന്നിന് റിയാദിൽ നിന്ന് കോഴിക്കോട്ടെത്തിയ ചെലവൂർ സ്വദേശിനികളായ അമ്മയുടെയും മകളുടെയും (25, 03) സ്രവസാമ്പിൾ എടുത്തിരുന്നു. പരിശോധന ഫലം പോസിറ്റീവായതോടെ രണ്ടുപേരേയും മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ജൂലായ് 3ന് ബഹറൈനിൽ നിന്ന് കോഴിക്കോട്ടെത്തിയ കക്കോടി സ്വദേശിയ്‌ക്ക് (56) റാപ്പിഡ് ടെസ്ററിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവം പരിശോധിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചതോടെ എഫ്.എൽ.ടി സി.യിലേക്ക് മാറ്റി. ജൂലായ് 3ന് ദമാമിൽ നിന്ന് കോഴിക്കോട്ടെത്തിയ താമരശ്ശേരി സ്വദേശിയ്‌ക്ക് (60) വിമാനത്താവളത്തിലെ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. തുടർന്ന് എഫ്.എൽ.ടി സി.യിലേക്ക് മാറ്റി.
ഇന്നലത്തെ കണക്ക് ഇങ്ങനെ
പുതുതായി നിരീക്ഷണത്തിലായവർ- 1,067
ആകെ നിരീക്ഷണത്തിലുള്ളവർ- 18,471
നിരീക്ഷണത്തിലുള്ള പ്രവാസികൾ- 11,960
നിരീക്ഷണം പൂർത്തിയാക്കിയവർ- 55,687
നിരീക്ഷണം പൂർത്തിയാക്കിയ പ്രവാസികൾ- 10,507