kodiyathur
കേരസമൃദ്ധി കർഷക സെമിനാർ ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: നാളികേര കൃഷി പരിപോഷിപ്പിക്കാനും കർഷകരെ തെങ്ങ് കൃഷിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് കേരസമൃദ്ധി കർഷക സെമിനാർ സംഘടിപ്പിച്ചു. ബാങ്ക് നടപ്പാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി വിശദീകരിച്ചു. ചുള്ളിക്കാപറമ്പിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബു ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എ.സി. നിസാർ ബാബു അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രകാശൻ ക്ലാസെടുത്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, മെമ്പർമാരായ ചേറ്റൂർ മുഹമ്മദ്, ടി.പി.സി. മുഹമ്മദ്, റിട്ട. കൃഷി ഓഫീസർ മോഹൻദാസ്, ഡയറക്ടർ വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും കെ.സി. മമ്മദ്കുട്ടി നന്ദിയും പറഞ്ഞു.