മുക്കം: മുക്കം -കാരശ്ശേരി- കൊടിയത്തൂർ റോഡിലെ കക്കാട് കോട്ടമുഴി പാലത്തിന്റെ അടിയിൽ കരിങ്കൽഭിത്തി അടർന്ന് പാലം അപകടാവസ്ഥയിലായി. തുടർന്ന് പാലത്തിലൂടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ജോർജ് എം. തോമസ് എം.എൽ.എ, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ്, വൈസ് പ്രസിഡന്റ് വി.പി. ജമീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമരനെല്ലൂർ, പഞ്ചായത്ത് അംഗങ്ങളായ ജി. അബ്ദുൾ അക്‌ബർ, സവാദ് ഇബ്രാഹിം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.