മാനന്തവാടി: ബന്ധുവായ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ ചേകാടി കുറുമക്കൊല്ലി കോളനിയിലെശശികുമാറിനെ (30) യാണ് തിരുനെല്ലി സർക്കിൾ ഇൻസ്‌പെക്ടർ ടി.വിജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.