amazon

കോഴിക്കോട്: ആമസോണിൽ 6299 രൂപ നൽകി ഓർഡർ ചെയ്ത കാർ വാഷറിന് പകരം ലഭിച്ചത് നട്ട്. സ്റ്റാർ ക്യൂ കമ്പനിയുടെ കാർ വാഷറിന് ഓർഡർ ചെയ്ത കക്കോടി സ്വദേശിയ്ക്കാണ് പത്ത് രൂപ പോലും വിലയില്ലാത്ത നട്ട് ലഭിച്ചത്. ജൂലായ് രണ്ടിന് ഓർഡർ ചെയ്ത സാധനം ഇന്നലെ രാവിലെയാണ് വീട്ടിലെത്തിയത്.

ലഭിച്ചത് ചെറിയ പാക്കറ്റായതിനാൽ സംശയം തോന്നിയ കക്കോടി സ്വദേശി സാധനം നിരസിച്ചു. വിലാസമടക്കം എല്ലാ വിവരങ്ങളും കൃത്യമായതിനാൽ സാധനം തിരിച്ചയക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡെലിവറി ഏജൻസിയുടെ പ്രതികരണം. ആമസോൺ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടെങ്കിലും സേവനം ലഭ്യമായില്ല. മടക്കി അയച്ചാൽ പണം തിരികെ ലഭിക്കുമെന്നാണ് ഏജൻസി അധികൃതർ പറയുന്നത്.