കോഴിക്കോട്: കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ജില്ലയിൽ എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ ക്രിയാത്മക ഇടപെടൽ ഫലപ്രദമായി വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സാംബശിവറാവു മുഖ്യാതിഥിയായി. പദ്ധതിയിൽ നാലു ലക്ഷം വിത്ത് പാക്കറ്റുകളും 15 ലക്ഷം തൈകളും വിതരണം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിപാടിയിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശശി പൊന്നണ, പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. അനിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പേരാമ്പ്ര പഞ്ചായത്ത് തല വിത്തുകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് കെ.എം. റീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരൻ നമ്പ്യാർ, കൃഷി അസിസ്റ്റന്റ് ജയേഷ് കുമാർ, പ്രദേശത്തെ കർഷകർ എന്നിവർ പങ്കെടുത്തു.