തീയിൽ കുരുത്ത, വെയിലത്ത് വാടാത്ത കഥയാണ് വടകര ഏറാമല സ്വദേശി റഷീദ് കിഴക്കയിന്റെ ജീവിതം. പ്രതിസന്ധികളിലും ആത്മവിശ്വാസം തന്നെയാണ് റഷീദിന്റെ കരുത്ത്. ആ കരുത്തിൽ മുളപൊട്ടി വാനോളം വളർന്നതാണ് അത്തോളി മൊടക്കല്ലൂർ ഭാഗത്തെ ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റ്. ആധുനികതയുടെയും ആഡംബരത്തിന്റെയും മാതൃകയിൽ അപ്പാർട്ടുമെന്റുകൾ തീർത്ത് പാർപ്പിട മേഖലയിൽ കുതിക്കാനൊരുങ്ങുകയാണ് റഷീദിന്റെ സ്വന്തം ബ്ലൂ മെറിഡിയൻ ഗ്രൂപ്പ്. റഷീദ് ചെയർമാനും മാനേജിംഗ് ഡയറക്ടറു മായ ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റുകൾ ഗ്രാമജീവിതവും ചിട്ടയായ അന്തരീക്ഷവും ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്ന ഉത്തമ മാതൃകയാണ്.
പ്രത്യേകതകൾ പലത്
ഉയർന്ന ജീവിതശൈലിക്ക് വേണ്ട ആധുനിക സൗകര്യങ്ങളെല്ലാം ബ്ലൂ മെറിഡിയനിലുണ്ട്. അറുപത് സെന്റിലുള്ള ഈ കെട്ടിട സമുച്ചയം മികവാർന്ന ഡിസൈനിന്റെ മികച്ച ഉദാഹരണമാണ്. 40 അപ്പാർട്ട്മെന്റുകളും ദിവസ വാടകയ്ക്കുള്ള മുറികളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അപ്പാർട്ട്മെന്റിലെ മുറികളിൽ 30 എണ്ണം എ.സിയും 10 എണ്ണം നോൺ എ.സിയുമാണ്. ലക് ഷ്വറി അപ്പാർട്ടുമെന്റുകളും റൂമുകളും ഇവയിൽ ഉൾപ്പെടുന്നു. ഒരു വർഷത്തേക്കും ദിവസവാടക രീതിയിലും ഇവ ലഭ്യമാണ്. ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റുകൾ, ക്ലബ്ഹൗസ്, വാട്ടർ ഫിൽറ്റർ, ഇന്റർകോം സൗകര്യം, സർവെയ്ലൻസ് കാമറ, ടെറസ് ഗാർഡൻ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, റിക്രിയേഷൻ സ്പെയ്സ്, 24 മണിക്കൂർ വൈദ്യുതിക്കും ജലവിതരണത്തിനുമുള്ള സൗകര്യം, വീഡിയോ ഡോർ ഫോൺ, സീവേജ് ട്രീറ്റ്മെന്റ്മെന്റ് പ്ലാന്റ്, ഓപ്പൺ ഓഡിറ്റോറിയം എന്നീ സംവിധാനങ്ങളുമുണ്ട്. നാലായിരം സ്ക്വയർ ഫീറ്റിലുള്ള കെട്ടിടത്തിൽ വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്.
എല്ലാം എളുപ്പത്തിൽ
അത്തോളിയിലെ എല്ലായിടങ്ങളിലേക്കും വേഗത്തിൽ എത്താനാകുന്ന കണക്ടിവിറ്റിയുള്ള പ്രധാന ലൊക്കേഷനിലാണ് ബ്ലൂ മെറിഡിയനുള്ളത്.
മലബാർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ, എം.ഡിറ്റ് എൻജിനിയറിംഗ് കോളേജ് എന്നിവ വളരെ അടുത്താണ്.
ഇവിടെയുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ബ്ലൂ മെറിഡിയൻ അപ്പാർട്ട് മെന്റുകൾ മുതൽക്കൂട്ടാകുമെന്നുറപ്പ്. കൂടാതെ സ്കൂളുകൾ, കോളേജുകൾ, ആരാധാനാലയങ്ങൾ, മാർക്കറ്റുകൾ എല്ലാം സമീപത്തുണ്ട്. ഗ്രാമീണ അന്തരീക്ഷത്തിൽ ഫ്ളാറ്റുകൾ അന്വേഷിക്കുന്നവർക്കും ബ്ലൂ മെറിഡിയൻ മികച്ച മാതൃകയാണ്.
ബ്ലൂ മെറിഡിയനിലേക്ക്
വടകര ഏറാമല സ്വദേശിയായ മൊയ്തു ഹാജിയുടെ അഞ്ച് മക്കളിൽ ഇളയവനായ റഷീദ് കുടുംബ പ്രാരാബ്ധങ്ങൾ ചുമലിലേറ്റിയാണ് ഗൾഫിലെത്തിയത്. അജ്മാനിൽ എമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ സന്ദർശിച്ച വൈവിധ്യമാർന്ന ഹോട്ടലുകളും അപ്പാർട്ട്മെൻറുകളാണ് നാട്ടിൽ സ്വന്തമായി ഇങ്ങനെ ഒന്ന് തുടങ്ങണമെന്നെ ചിന്തയ്ക്ക് തിരി കൊളുത്തിയത്. തുടർന്ന് 2015ൽ അത്തോളിയിൽ സ്ഥലം വാങ്ങി പണി തുടങ്ങി. പക്ഷേ തുടക്കത്തിലേ പ്രവർത്തനങ്ങൾ അത്ര സുഗമമായിരുന്നില്ല. 'റിസ്ക് ഏറ്റെടുത്ത് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോയി . എല്ലാം പൂർത്തിയാക്കിയപ്പോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചെയ്യാനായെന്നതിന്റെ സന്തോഷം തോന്നി”- തെളിഞ്ഞ ചിരിയോടെ റഷീദ് പറഞ്ഞു. പൂർണപിന്തുണയുമായി ഉമ്മ സൈനബയും, ഭാര്യ റസീനയും മക്കളായ റാഹിദ്, റാസിൻ, ഫാത്തിമ, റാദിൽ എന്നിവരും ഒപ്പം നിന്നു. ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കരുതെന്ന ബാപ്പയുടെ ഉപദേശമാണ് അന്നും ഇന്നും താൻ പിന്തുടരുന്നതെന്നും റഷീദ് പറഞ്ഞു.
വരുന്നു പുത്തൻ പ്രോജക്ടുകൾ
കോഴിക്കോട്ടെ പാർപ്പിട നിർമ്മാണ രംഗത്ത് ശക്തമായ അടിത്തറയിടുന്ന പദ്ധതികളാണ് റഷീദ് ആസൂത്രണം ചെയ്യുന്നത്. ബ്ലൂ മെറിഡിയൻ എന്ന പേരിൽ വടകരയിൽ എൺപതോളം അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന പുതിയ പ്രോജക്ടിനുള്ള ഒരുക്കത്തിലാണ് കമ്പനി. എല്ലാ സൗകര്യങ്ങളും ഒന്നിച്ച് ചേർത്താകും അവിടത്തെ നിർമ്മണം. കേരളത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കോഴിക്കോട്ട് സ്ഥലപരിമിതിയുണ്ട്. എങ്കിലും സാമൂതിരി നാട്ടിൽ തന്റെ മികച്ച അപ്പാർട്ട്മെന്റുകൾ കൊണ്ടുവരികയെന്നതാണ് ആഗ്രഹമെന്ന് റഷീദ് പറയുന്നു. ബാലുശ്ശേരി - നന്മണ്ട റൂട്ടിൽ ഒരു ഏക്കറിൽ വാങ്ങിയ വീടും സ്ഥലവും പരമ്പരാഗത രീതിയിലുള്ള റിസോട്ടുകളാക്കി. ഇവയും ഉടൻ തുറക്കും. വരും വർഷങ്ങളിൽ പത്തിരട്ടിയോളം വളരുകയെന്നതാണ് റഷീദിന്റെ ലക്ഷ്യം.
വേണ്ടത് സാമൂഹിക പ്രതിബദ്ധത
തങ്ങളുടെ വളർച്ചയ്ക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും റഷീദ് സജീവമാണ്. ഇവയെല്ലാം എടുത്തു പറയേണ്ടതില്ലന്നാണ് അദ്ദേഹം പറയുന്നത്. സി.എച്ച് സെന്റർ എന്ന സന്നദ്ധ സംഘടന വഴിയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
അത്തോളി ഗ്രാമപഞ്ചായത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും സജീവമാണ്. ദുബായിൽ ജോലി ചെയ്തിരുന്നപ്പോൾ കെ.എം.സി.സിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് ഗൾഫ് മലയാളികളുടെ ഉന്നമനത്തിനായി അകമഴിഞ്ഞ് പ്രവർത്തിച്ചു. നല്ല കാര്യങ്ങൾ മാത്രം ചെയ്തിരുന്ന തനിക്ക് മോശം കാര്യങ്ങളാണ് പലപ്പോഴും നേരിടേണ്ടി വന്നതെന്ന് റഷീദ് പറയുന്നു.
അജ്മാനിൽ എമിഗ്രേഷൻ വിഭാഗത്തിലായിരുന്ന സമയത്ത് ഒപ്പം ജോലി ചെയ്തിരുന്ന ആൾക്ക് പണം കൊടുത്ത് സഹായിച്ചതിന്റെ പേരിൽ റഷീദ് ജയിലിലായി. കൈക്കൂലി കൊടുത്തു എന്ന വ്യാജ കേസിൽ ആറു മാസം ജയിലിൽ കിടന്നപ്പോൾ ശരിക്കും തളർന്നു പോയെന്ന് റഷീദ് പറയുന്നു. കഷ്ടപ്പെട്ട് അദ്ധ്യാനിച്ച പണമത്രയും കേസിനായി ഉപയോഗിച്ചു. ആ സമയത്താണ് തന്റെ പരിചിതൻ ജയിലിൽ സീനിയർ ഉദ്യോഗസ്ഥനായി വന്നത്. അതുവഴി ഞാൻ രക്ഷപ്പെട്ടു.ഒപ്പം കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടന്ന കുറച്ചു പേരെ രക്ഷിക്കാനും സാധിച്ചു. വീഴുമ്പോൾ തളരരുതെന്നും ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ കാണണമെന്നുമാണ് റഷീദിന്റെ കാഴ്ചപ്പാട്.