കോഴിക്കോട്: ഫെഡറൽ ബാങ്ക് റിട്ട. മാനേജർ അലക്‌സ് നൈനാൻ (68) നിര്യാതനായി. കോഴക്കോട് അഗ്രി ഹോർട്ടി കൾച്ചറൽ സെക്രട്ടറി, റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലമ്പൂർ കൈതയിൽ പരേതനായ എം.ഒ.നൈനാന്റെ മകനാണ്. ഭാര്യ: ഡോ.ലീന അലക്‌സ് (റിട്ട. അദ്ധ്യാപിക, മലബാർ ക്രിസ്ത്യൻ കോളേജ്). മകൾ: ഡോ.കവിത അലക്‌സ് (കോ ഓപ്പറേറ്റിവ് ആശുപത്രി, കോഴിക്കോട് ). മരുമകൻ: ഡോ. റയ്‌നർ (മൈത്ര ആശുപത്രി, കോഴക്കോട് ). സഹോദരങ്ങൾ: നൈനാൻ തോമസ്, ജോസഫ് നൈനാൻ, രാജൻ നൈനാൻ (തിരുവനന്തപുരം), ഡോ. ജോർജ് നൈനാൻ (യു.കെ ), ഡോ. അബ്രഹാം നൈനാൻ (ഓസ്‌ട്രേലിയ), പോൾ നൈനാൻ (യു.എസ്.എ), അമ്മിണി (ചെന്നൈ), കുഞ്ഞുഞ്ഞമ്മ (തിരുവനന്തപുരം).
സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ് ഹിൽ അസംബ്ലിസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.