വടകര: കൊവിഡിൽ പതറാതെ സാനിറ്റൈസർ വിപണിയിലിറക്കി കുടുംബശ്രീയുടെ അതിജീവനം. അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ എട്ടുപേർ ചേർന്നാണ് 'ഹെൽത്ത് ശ്രീ' എന്ന പേരിൽ സാനിറ്റൈസർ വിപണിയിലെത്തിച്ചത്. സാനിറ്റൈസർ നിർമ്മാണത്തിൽ ശുചിത്വ മിഷനിൽ നിന്ന് പരിശീലനം നേടിയവർ മെഡിനോക്ക് ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് 'ഹെൽത്ത് ശ്രീ' സാനിറ്റൈസർ നിർമ്മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ അഴിയൂർ ബ്രാഞ്ച് മാനേജർ സമ്യക്ക് റാം ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, പുതുശ്ശേരി മെഡിനോക്ക് പ്രതിനിധികളായ സജിത്ത് നാരായണൻ, ഷിബു എന്നിവരുടെ സഹകരണത്തോടെയാണ് സംരംഭം പ്രവർത്തിക്കുന്നത്. പി.ഷൈമ, വി.പി.നിഷ, കെ.ടി.അനിഷ, യു.ബീന, പി.ഷീജ, എം.രേഷ്മ, കെ.വി.സവിത, കെ.ടി.ശ്രീജ എന്നിവരാണ് സംരംഭകർ. സാനിറ്റൈസർ ആവശ്യമുള്ളവർ 9946619744 എന്ന നമ്പറിൽ ബന്ധപ്പെടണം.