fund

വടകര: പഞ്ചായത്തിന്റെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിക്കാൻ പഞ്ചായത്തിൽ ചേർന്ന തൊഴിലുറപ്പ് മേറ്റുമാരുടെ യോഗത്തിൽ തീരുമാനമായി. കാർഷികം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ പദ്ധതികൾക്കായി 25 ലക്ഷം രൂപ വകയിരുത്തി.

ആദ്യഘട്ടത്തിൽ ഗുണഭോക്താക്കളെ വാർഡുതലത്തിൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഗ്രാമസഭ നടത്താൻ സാധിക്കാത്തതിനാൽ വാർഡ് വികസന സമിതി ചേർന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി, ജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി. ജോതിഷ്, ഓവർസിയർ കെ. രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ എം.സി.എഫ് നിർമ്മിക്കുന്നതിനും, കേര നഴ്സറി, സോക്ക്പിറ്റ്, കമ്പോസ്റ്റ് പിറ്റ്, റീചാർജ് പിറ്റ്, ഫാം പോണ്ട്, കിണർ, മത്സ്യക്കുളം എന്നിവ നിർമ്മിക്കുന്നതിനും പച്ചത്തുരുത്ത് പ്രവർത്തനം ഓരോ മാസവും വിലയിരുത്തുന്നതിനും യോഗം തീരുമാനിച്ചു.