photo

നന്മണ്ട: നന്മണ്ട പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ തിരിമറി നടന്നെന്ന് ആരോപിച്ച് ഏഴാം വാർഡ് അംഗം ഗിരിജ വലിയപറമ്പിൽ യോഗം ബഹിഷ്കരിച്ച് കുത്തിയിരിപ്പ് സമരം നടത്തി. ഇന്നലെ ഉച്ചയോടെയാണ് സമരത്തിന്റെ തുടക്കം.

എല്ലാ വാർഡുകളിലും ഒൻപത് വീതം പേർക്ക് സർട്ടിഫിക്കറ്റ് നൽകിയപ്പോൾ ഏഴാം വാർഡിൽ തൊഴിൽ എടുക്കാത്തവർക്ക് കൂടി സർട്ടിഫിക്കറ്റ് നൽകിയതായാണ് ആരോപണം. ഈ തിരിമറിയ്ക്ക് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റാണെന്നും സെക്രട്ടറി ഇതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നും ഗിരിജ പറഞ്ഞു. 25 ദിവസം തൊഴിൽ എടുത്തവർക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. എന്നാൽ നിയമം കാറ്റിൽപ്പറത്തി തൊഴിലെടുക്കാത്ത രണ്ടു പേർക്ക് സർട്ടിഫിക്കറ്റ് നൽകിയതായും ഗിരിജ ആക്ഷേപിക്കുന്നു.