photo

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പുത്തൂർവട്ടം കൈതകുന്നുമ്മൽ അബ്ദുൾ അസീസ്- ഷാനിഫാ ദമ്പതികളുടെ മകൾ അഫ്നയുടെ (ഒമ്പത്) പ്രാണനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഒരു ഗ്രാമം. ജൂൺ 29ന് രാത്രി രണ്ടിനാണ് അഫ്നയ്‌ക്ക് ഉറക്കത്തിൽ പാമ്പ് കടിയേറ്റത്. ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ അത്യാസന്ന നിലയിലുള്ള രക്ഷിക്കാൻ നാടൊന്നാകെ മുന്നിട്ടിറങ്ങി.
നിർദ്ധന കുടുംബാംഗമായ ഇവരെ സഹായിക്കാൻ വിവിധ രാഷ്‌ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടിന്റെ നേതൃത്ത്വത്തിൽ കൈതകുന്നുമ്മൽ അഫ്ന ചികിത്സാ സഹായ നിധി രൂപീകരിച്ചു. പുത്തൂർ വട്ടം ജവാൻ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വി.പി. വിജയൻ, പി.കെ. മോഹനൻ, എം.സി. സുരേന്ദ്രൻ, പി.കെ. ജിജു, എം. കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികൾ: കെ. ശ്രീജ (ചെയർമാൻ), പി.പി. ഉഷ (വൈസ് ചെയർമാർ), അസൈയിനാർ എമ്മച്ചൻ കണ്ടി (കൺവീനർ), ഭരതൻപുത്തൂർ വട്ടം (ജോയിന്റ് കൺവീനർ), മുല്ലോളി കുട്ടികൃഷ്ണൻ (ട്രഷറർ). ഫണ്ട് ശേഖരണത്തിനായി ബാലുശ്ശേരി അർബൻ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: OO1O 30 300000 12669. ഐ.എഫ്.എസ്.സി കോഡ്: IBKL0114 BCU.