കുന്ദമംഗലം: ക്വാറന്റൈനിലുള്ള പ്രവാസികളുടെ വിരസതയകറ്റാൻ പുസ്തകങ്ങളും കൊറിക്കാൻ കടലയും നൽകി ഒരു വാർഡ് മെമ്പർ. കുന്ദമംഗലം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം. ബാബുമോന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങളും കടലപ്പൊതിയും വിതരണം ചെയ്യുന്നത്. വീടുകളിലെത്തി സുഖ വിവരങ്ങൾ ആരായുന്നതോടൊപ്പമാണ് ഇത്തരം ഇടപെടൽ. മുസ്ലിം ലീഗ് പ്രസിഡന്റ് തടത്തിൽ മൊയ്തീന്റെ വീട്ടിൽ പരിപാടി തുടങ്ങി. ഒ. ഹുസൈൻ, കെ.കെ. ഷമീൽ, ഒ.എം. റഷീദ്, കെ.കെ. ചെറിയമോൻ, കെ.കെ. ഷംസു, മുസ്തഫ മുറിയാനാൽ, പി.ഹർഷാദ് എന്നിവർ നേതൃത്വം നൽകി.