കുറ്റ്യാടി: കേരള കോൺഗ്രസി(എം)നെ യു.ഡി.എഫിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം കളകളെ സംരക്ഷിച്ച് നെൽചെടികളെ പിഴുതെറിയുന്ന സമീപനമാണെണ് കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് ടി.എം. ജോസഫ് ആരോപിച്ചു. തൊട്ടിൽപാലത്ത് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബോബി മൂക്കൻതോട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ കെ.കെ നാരായണൻ, റോയി മുരിക്കോലിൽ,​ നിയോജക മണ്ഡലം സെക്രട്ടറി ഷാജു ഫിലിപ്പ് കണ്ടത്തിൽ, സണ്ണി ഞെഴുകുംകാട്ടിൽ,​ റോബിറ്റ് പുതുകുളങ്ങര, ജോബി വാതപ്പള്ളിൽ, ഇ.ടി.കെ. വാസു,​ ഷിന്റോ എബ്രഹാം, മാത്യു ചിറക്കടവിൽ, വർഗ്ഗീസ് കരുമത്തിൽ, ഷിജോ പാരത്താൽ എന്നിവർ പ്രസംഗിച്ചു.