കുറ്റ്യാടി: കാലവർഷക്കെടുതിയിൽ തകർന്ന ഏഴ് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്കായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഫണ്ടിൽ നിന്ന് 88 ലക്ഷം രൂപ അനുവദിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ അറിയിച്ചു. അനുവദിച്ച ഫണ്ട് ഇങ്ങനെ: മണ്ടോളംകണ്ടി - കപ്പള്ളിമുക്ക് റോഡ് (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ) 10 ലക്ഷം, പെരുവാണി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ) 10 ലക്ഷം,
കൂടത്തിൽമുക്ക് - മലാഞ്ചേരി പാങ്ങോട്ടൂർ തറ റോഡ് (കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ) 10 ലക്ഷം,
അരൂർ വെറ്റിനറി ഹോസ്പിറ്റൽ - കാരാളിക്കണ്ടി റോഡ് (പുറമേരി ഗ്രാമപഞ്ചായത്ത് ) 10.5 ലക്ഷം,
പുറമേരി പോസ്റ്റ് ഓഫീസ് - അമ്പലത്ത് താഴ റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത് )
17.5 ലക്ഷം.
പെരുമുണ്ടശ്ശേരി ഭജനമഠം - പിരകിൻകാട് റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത് ) 20 ലക്ഷം,
കാരയിൽ മുക്ക് - പറമ്പത്ത് കനാൽ റോഡ് (പുറമേരി ഗ്രാമ പഞ്ചായത്ത് ) 10 ലക്ഷം,
പുനരുദ്ധാരണ പദ്ധതിയിൽ തുക വകയിരുത്തിയ ഗ്രാമീണ റോഡുകളുടെ പൂർത്തീകരണത്തിന് 75.93 ലക്ഷം രൂപ അധിക തുക ലഭിച്ചിട്ടുമുണ്ട് . വില്ല്യാപ്പള്ളി പഞ്ചായത്ത് ഓഫീസ് - ഇല്ലത്ത് മീത്തൽ റോഡ് - 19.60ലക്ഷം
അരയാക്കൂൽ താഴ - തടത്തിൽ പറമ്പ് റോഡ് 13.5 ലക്ഷം, മൂലന്തോടി - കീഴൽ ശിവക്ഷേത്രം റോഡ് 19.4ലക്ഷം,
പാലാണി മുക്ക് - ഭജന മഠം റോഡ് 33.23ലക്ഷം, പനച്ചിക്കൽ താഴ - കനവത്ത് താഴ - പൂക്കോട്ട് കുന്നുമ്മൽ റോഡ് 13.60 ലക്ഷം, ചപ്പയിൽ മുക്ക് - കൂമുള്ളങ്കണ്ടി റോഡ് - 11.60 ലക്ഷം, മുയ്യോട്ടുമ്മൽ താഴ - ചോയിമഠം റോഡ് - 40 ലക്ഷം.