കോഴിക്കോട്: ജില്ലയിൽ തുടർച്ചയായി മൂന്നാം ദിവസവും 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പതുപേർ പ്രവാസികളും ഒരാൾ ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയതുമാണ്. അതെസമയം അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കല്ലായിയിൽ കൊവിഡ് പോസിറ്റീവായ ഗർഭിണിയുടെ ബന്ധുക്കളാണ് ഇന്നലെ രോഗ ബാധിതരായ അഞ്ചുപേരും. എല്ലാവരും എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ കഴിയുന്നവരാണ്. ഏഴ് പേർ രോഗമുക്തരായി.
പോസിറ്റീവ് ആയവർ
1. ഓമശ്ശേരി സ്വദേശി (52): ജൂലായ് ഒന്നിന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടർന്ന് വിമാനത്താവളത്തിൽ സ്രവം പരിശോധനയ്ക്കെടുത്തു. പോസിറ്റീവായതിനാൽ കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
2. നടുവണ്ണൂർ സ്വദേശി(28): ജൂൺ 23ന് ബഹറൈനിൽ നിന്ന് കോഴിക്കോടെത്തി. രോഗലക്ഷണം കണ്ടതിനാൽ 29ന് ബീച്ച് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതോടെ കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി.
3. വെളളയിൽ സ്വദേശി (61): ജൂൺ 14ന് ചെന്നൈയിൽ നിന്ന് ടാക്സിയിൽ വീട്ടിലെത്തി . 29ന് ബീച്ച് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതിനാൽ കോഴിക്കോട് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി.
4. പൊക്കുന്ന് സ്വദേശി (26): ജൂൺ 26ന് ദുബായിൽ നിന്ന് കണ്ണൂരിലെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് 29ന് എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റി. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവായതിനാൽ ചികിത്സയിൽ.
5 തൂണേരി സ്വദേശി (52): ജൂൺ 18ന് ഖത്തറിൽ നിന്ന് കണ്ണൂരിലെത്തി. ജൂലായ് 3ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതോടെ കോഴിക്കോട് എഫ്.എൽ.ടി.സിയിൽ.
6. തൂണേരി സ്വദേശി (31): ജൂൺ 22ന് ദുബായിൽ നിന്ന് കോഴിക്കോടെത്തി. ജൂലായ് 3ന് നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്കെടുത്തു. ഫലം പോസിറ്റീവായതിനാൽ കോഴിക്കോട് എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.
7,8,9,10,11. കല്ലായ് സ്വദേശികൾ, ദമ്പതികൾ (62, 48), മാതാവും കുട്ടികളും (37, 15, 6): ജൂൺ 30ന് പ്രദേശത്തെ പോസിറ്റീവായ ഗർഭിണിയുമായി സമ്പർക്കമുണ്ടായ മാതാപിതാക്കളും ഭർത്താവിന്റെ സഹോദരിയും മക്കളുമാണിവർ. മാതാപിതാക്കളുടെ സ്രവ സാമ്പിൾ ജൂലായ് 3നും മറ്റുളളവരുടേത് ഒന്നിനും കല്ലായിയിൽ നിന്ന് എടുത്തു. ഫലം പോസിറ്റീവായതിനാൽ എഫ്.എൽ.ടി സിയിൽ ചികിത്സയിൽ.
12. ഫറോക്ക് സ്വദേശി (53): ജൂലായ് 3ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. സ്രവപരിശോധനയിൽ പോസിറ്റീവായതിനാൽ കോഴിക്കോട് എഫ്.എൽ.ടി സിയിൽ ചികിത്സയിൽ.
13. നാദാപുരം സ്വദേശി (35): ജൂലായ് 4ന് സൗദിയിൽ നിന്ന് കോഴിക്കോടെത്തി. റാപ്പിഡ് ടെസ്റ്റിലും സ്രവപരിശോധനയിലും പോസിറ്റീവായതിനാൽ എഫ്.എൽ.ടി.സിയിൽ ചികിത്സയിൽ.
14.പെരുവയൽ സ്വദേശി (38): ജൂലായ് 4ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തി. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതിനാൽ എഫ്.എൽ.ടി സിയിലേക്ക് മാറ്റി.
15. ഒളവണ്ണ സ്വദേശി (50): ജൂലായ് 4ന് കുവൈറ്റിൽ നിന്ന് കോഴിക്കോടെത്തി. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആയതിനാൽ എഫ്.എൽ.ടി സിയിൽ ചികിത്സയിൽ.
നിരീക്ഷണം പൂർത്തിയാക്കിയ
പ്രവാസികൾ 11,106
ജില്ലയിൽ 17, 545 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 57,401 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇതിൽ 1,780 പ്രവാസികളും ഉൾപ്പെടും. പ്രവാസികളിൽ 386 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 11,310 പേർ വീടുകളിലും 84 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 11,106 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.