ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 134 പേർക്ക്

കൽപ്പറ്റ: ജില്ലയിൽ 14 പേർക്ക് ബുധനാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ രോഗമുക്തി നേടി.

ജൂൺ 23ന് ഡൽഹിയിൽ നിന്ന് ജില്ലയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബാംഗ്ലൂരിൽ നിന്നെത്തിയ വടകര സ്വദേശിയായ 32 കാരൻ, ജൂലൈ മൂന്നിന് സൗദി അറേബ്യയിൽ നിന്ന് മലപ്പുറത്ത് എത്തിയ മാടക്കര സ്വദേശിയായ 43 കാരൻ, ദുബൈയിൽ നിന്നെത്തിയ തരിയോട് സ്വദേശിയായ 33 കാരൻ, ഹൈദരാബാദിൽ നിന്ന് ജില്ലയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശി, ജൂലൈ ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് ജില്ലയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുൽപ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55 കാരി, 29 കാരി, 30കാരൻ, ജൂലൈ മൂന്നിന് ബാംഗ്ലൂരിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരൻ, ജൂലൈ രണ്ടിന് ബാംഗ്ലൂരിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 50 കാരൻ, ജൂൺ 26ന് സൗദിയിൽനിന്ന് ജില്ലയിൽ എത്തിയ കൽപ്പറ്റയിൽ സ്ഥാപന നിരീക്ഷണത്തിലായിരുന്ന ആനപ്പാറ സ്വദേശി, ജൂൺ 27 ന് ചെന്നൈയിൽ നിന്ന് വാളയാർ ചെക്‌പോസ്റ്റ് വഴി കൽപ്പറ്റയിൽ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന കാക്കവയൽ സ്വദേശിയായ 34 കാരി, ജൂലൈ രണ്ടിന് കോയമ്പത്തൂരിൽ നിന്ന് ലോറിയിൽ കുറ്റ്യാടി വഴി ബത്തേരിയിൽ എത്തി സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ 23 കാരൻ, ജൂൺ 23ന് ദുബായിൽ നിന്ന് കണ്ണൂർ എയർപോർട്ട് വഴി മാനന്തവാടിയിൽ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി 29 കാരൻ എന്നിവരെയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിൽ മാടക്കര സ്വദേശി മഞ്ചേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂൺ 27 ചികിത്സ ആരംഭിച്ച കൽപ്പറ്റ സ്വദേശിയായ 44 കാരൻ, ജൂൺ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേൽ സ്വദേശിയായ 33 കാരൻ, ജൂൺ 29 ന് ചികിത്സ തുടങ്ങിയ തോൽപ്പെട്ടി സ്വദേശി 40 കാരി എന്നിവരാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ടത്.

നിലവിൽ രോഗം സ്ഥിരീകരിച്ച് 50 പേർ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാൾ തിരുവനന്തപുരത്തും രണ്ട് പേർ കണ്ണൂരിലും ഒരാൾ മഞ്ചേരിയിലും ചികിത്സയിലുണ്ട്.


പുതുതായി നിരീക്ഷണത്തിലായത് 252 പേർ

ആകെ നിരീക്ഷണത്തിലുള്ളത് 3617 പേർ

255 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.

പരിശോധനയ്ക്ക് അയച്ചത് 9565 സാമ്പിളുകൾ

7635 എണ്ണത്തിന്റെ ഫലം ലഭിച്ചു.

7515 എണ്ണം നെഗറ്റീവ്.

1920 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.