kallachi
കനത്ത മഴയിൽ കല്ലാച്ചി ടൗൺ വെള്ളത്തിലായപ്പോൾ

നാദാപുരം: തിങ്കളാഴ്ച രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയിൽ കല്ലാച്ചിയിൽ റോഡ് തോടായി. നിരവധി കടകൾക്കുള്ളിൽ വെള്ളം കയറി. സാധനങ്ങൾ വെള്ളത്തിൽ കുതിർന്ന് നശിച്ചു. ടൗണിലെ ചെറു തോടുകൾ സ്ഥലമുടമകൾ നികത്തിയതാണ് ടൗണും സംസ്ഥാന പാതയും വെള്ളത്തിലാകാൻ ഇടയാക്കിയത്. വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്.