churam
ശുചീകരണ പ്രവർത്തനത്തിനിടയിൽ പൊട്ടിവീണ മരം വെട്ടി മാറ്റുന്നു

കുറ്റ്യാടി: കാവിലുംപാറ ചുരം റോഡിലെ അപകട ഭീഷണിയായ വെള്ളക്കെട്ടും കുഴികളും നാദാപുരം അഗ്നിശമന സേനയും ദുരന്തനിവാരണ സേനാ പ്രവർത്തകരും ചേർന്ന് നീക്കി. ചുങ്കക്കുറ്റി ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളിലെയും ഓടകൾ മൂടിയ മണ്ണും നീക്കി. ജോലിയ്ക്കിടെ പൊട്ടിവീണ മരം വെട്ടിമാറ്റി ഗതാഗതം പുന: സ്ഥാപിച്ചു. ഫയർ സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയച്ചാംങ്കണ്ടി, പി.കെ. പ്രമോദ്, ഒ. അനീഷ്, ദുരന്ത നിവാരണ സേനാംഗങ്ങളായ ഷമീം അലങ്കാർ, നരയൻ കോടൻ ബഷീർ, ഇ. മുഹമ്മദ് ബഷീർ എന്നിവർ നേതൃത്വം നൽകി.