കണ്ണിന് എന്തു പ്രശ്നവുമാവട്ടെ... ഡോ. ശ്രീകാന്ത് കണ്ണാശുപത്രിയിലേക്ക് പോയാൽ രോഗം മാറിയിരിക്കും. ചുരുങ്ങിയ കാലത്തിനിടയിൽ അനുഭവസ്ഥർ ഇങ്ങനെ ചൂണ്ടിക്കാണിച്ച് ആ വഴിയിലേക്ക് വിടുന്നതിന് കാരണം മറ്റൊന്നുമല്ല, തികഞ്ഞ വിശ്വാസ്യത തന്നെ. ചികിത്സ തുടങ്ങും മുമ്പേ തന്നെ അസുഖം ഭേദമാകുമെന്ന ആത്മവിശ്വാസം രോഗിയിൽ നിറയ്ക്കാൻ കഴിയുന്നുവെന്നതു തന്നെയാണ് കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളിയിലെ ശ്രീകാന്ത് ഐ കെയർ റിസർച്ച് സെന്ററിന്റെ സവിശേഷത. അതിപ്രഗത്ഭരായ ഡോക്ടർമാരുടെ സാന്നിദ്ധ്യം ഈ കണ്ണാശുപത്രിയെ മൾട്ടി സ്പെഷ്യാലിറ്റി മികവിൽ ഉയരങ്ങളിലെത്തിച്ചിരിക്കുകയാണ്. സാധാരണക്കാർ മുതൽ വി വി ഐ പി കൾ വരെ വന്നെത്തുന്നുണ്ട് ഇവിടെ.കോംട്രസ്റ്റ്, വാസൻ ഐ കെയർ എന്നിവിടങ്ങളിലെ ദീർഘകാല സേവനപാരമ്പര്യവുമായാണ് ഡോ.ശ്രീകാന്ത് കാരാട്ടും സംഘവും 2016ൽ ആശുപത്രി തുടങ്ങിയത്. നേത്രരോഗ സർജനെന്ന നിലയിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ.എൻ.വി. ശിവൻ മെഡിക്കൽ ഡയറക്ടറായി ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇതിനകം പതിനായിരത്തിലേറെ പേരാണ് സംതൃപ്തിയോടെ പടിയിറങ്ങിയത്.
എല്ലാ നവീന ചികിത്സാ സംവിധാനങ്ങളുമായി സുസജ്ജമാണ് ഇവിടം. കണ്ണിൽ തുന്നിക്കെട്ടലുകളോ ഇഞ്ചക്ഷന്റെ വേദനയോ ആശുപത്രി വാസമോ ഒന്നും സഹിക്കാതെ തന്നെ തിമിര ശസ്ത്രക്രിയ ചെയ്യുവാൻ കഴിയും.
@ കണ്ണും പ്രമേഹവും
കണ്ണിലെ കാഴ്ച്ചയെ സംബന്ധിക്കുന്ന പ്രധാന ഭാഗമാണ് റെറ്റിന. ദീർഘ കാലത്തെ പ്രമേഹ രോഗം കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്നതാണ് ഡയബെറ്റിക് റെറ്റിനോപ്പതി . ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പരിപൂർണ അന്ധതയിലേക്ക് രോഗി എത്തിച്ചേരുന്ന സങ്കടകരമായ അവസ്ഥ ഉണ്ടാകുന്നത് സാധാരണയാണ്. ആയതിനാൽ എല്ലാ പ്രമേഹ രോഗികളും കൊല്ലത്തിൽ ഒരിക്കൽ ഒരു നേത്ര പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പരിശോധനയിൽ കുഴപ്പങ്ങൾ കണ്ടു തുടങ്ങിയാൽ ചികിത്സ തുടങ്ങുന്ന കാര്യത്തിൽ കാല താമസം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹം കണ്ണിലെ ഞരമ്പുകളെ ബാധിച്ചു തുടങ്ങിയാൽ ഉണ്ടാകുന്ന രക്ത സ്രാവം അടക്കമുള്ള രോഗങ്ങൾ ലേസർ ചികിത്സയിലൂടെ നിയന്ത്രിക്കാൻ കഴിയും. എന്നാൽ റെറ്റിനയിൽ നീർകെട്ടുകൾ വന്നു കഴിഞ്ഞാൽ ഇഞ്ചക്ഷനുകൾ നൽകി ഈ അവസ്ഥയെ തരണം ചെയ്യേണ്ടി വരും. എന്നാൽ പ്രമേഹം നിയന്ത്രണ വിധേയം അല്ലെങ്കിൽ കാര്യങ്ങൾ സങ്കീർണമാവുകയും റെറ്റിനയെ സംരക്ഷിക്കാൻ റെറ്റിനൽ സർജറി വേണ്ടിവരുകയും ചെയ്യുന്നു . ഒരിക്കൽ നഷ്ട്ടപെട്ട കാഴ്ച തിരിച്ചു കിട്ടുകയില്ലെങ്കിലും ഭാവിയിൽ കൂടുതൽ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ ചികിത്സകൊണ്ട് സാധിക്കുന്നതാണ് . മെഡിക്കൽ സർജിക്കൽ റെറ്റിന വിഭാഗങ്ങളിൽ ഡോ ശരത് രവി ,ഡോ ഡാലിയ , ഡോ ശരത് ശിവൻ എന്നിവർ സേവനം അനുഷ്ഠിക്കുന്നു.
@ ലാസിക്
കോസ്മെറ്റിക് സർജറി വിഭാഗത്തിൽ ഉൾപ്പെടുന്ന ലാസിക് ലേസർ ചികിത്സ കണ്ണടയുടെ സഹായമില്ലാതെ വ്യക്തമായി കാണുവാൻ സഹായിക്കുന്നു . കപ്പലുകൾ ,വിമാനങ്ങൾ ,വിദേശരാജ്യങ്ങളിൽ ഡ്രൈവർമാർ ,സപോർട്സ് ,കായിക മേഖലയിൽ ഉള്ളവർ തുടങ്ങി ജോലി ആവശ്യാർത്ഥമായും അല്ലാതെയും ഈ ചികിത്സ തേടി വിദ്യാർത്ഥികൾ അടക്കം എത്തുന്നവർ ധാരാളമാണ് .സ്കാനിംഗ് അടക്കമുള്ള പരിശോധനകൾക്കു ശേഷം മാത്രമേ കണ്ണുകൾ ലാസിക് ചികിത്സയ്ക്ക് അനുയോജ്യമാണോ എന്ന് കണ്ടെത്താൻ കഴിയുകയുള്ളു ഡോ .രശ്മി,ഡോ. ആയിഷ എന്നിവരാണ് ഈ വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്.
@ ഗ്ലോക്കോമ
കണ്ണിനകത്തെ മർദ്ദം ഞരമ്പുകളെ ബാധിക്കുന്നതിനെ തുടർന്ന് വശങ്ങളിൽനിന്നുള്ള കാഴ്ച്ച നഷ്ടപെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ . ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പൂർണമായും കാഴ്ച നഷ്ടപ്പെടുന്ന ഗ്ലോക്കോമ എന്നരോഗം കാഴ്ചയുടെ നിശബ്ദ കൊലയാളി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മാതാ പിതാക്കളിൽ ഗ്ലോക്കോമ ഉണ്ടെങ്കിൽ കുട്ടികളിലും പാരമ്പര്യമായി ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഗ്ലോക്കോമയിൽ നിന്നും രക്ഷപെടാൻ ലേസർ അടക്കമുള്ള ചികിത്സകൾ ഇവിടെ ഉണ്ട്. ഡോ. മഞ്ജുഷയാണ് ഗ്ലോക്കോമ ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.
@ കുട്ടികളുടെ നേത്ര ചികിത്സാ വിഭാഗം പീഡിയാട്രിക് ഒഫ്താൽമോളജി, സ്ക്വിന്റ്, ഒക്യൂലോപ്ലാസ്റ്റി
കുട്ടികളിലെ കോങ്കണ്ണ് ,കൺപോളകളുടെ തകരാറുകൾ തുടങ്ങി കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാചികിത്സകളും ഈ വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട് . ഡോ. ഷബീർ ഈ വിഭാഗത്തിന് നേതൃത്വം നൽകുന്നു.
@ എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ച മലബാറിലെ ആദ്യത്തെ കണ്ണാശുപത്രി
എൻ.എ.ബി.എച്ച് അംഗീകാരം ലഭിച്ച മലബാറിലെ ആദ്യ കണ്ണാശുപത്രിയാണിത്. ഒരുപാട് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ അംഗീകാരം നേടിയത്. ആറു പ്രഗത്ഭ ഡോക്ടർമാർ മുഴുവൻ സമയവും രോഗികൾക്ക് ആശ്വാസമേകുന്നു. കൊവിഡ് വ്യാപനം തടയാൻ പഴുതടച്ച സുരക്ഷാ സംവിധാനത്തോടെയാണ് കൺസൾട്ടേഷനും ചികിത്സയും. അനസ്തേഷ്യ വിഭാഗത്തിൽ ഡോ. ലക്ഷ്മിയും പ്രവർത്തിക്കുന്നു. നിർധന രോഗികൾക്ക് നവീന ചികിത്സ ഉറപ്പാക്കാൻ ഒരു ട്രസ്റ്റും ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ ക്യാമ്പിലൂടെയാണ് അർഹരെ കണ്ടെത്തുക. ഇവർക്ക് ചുരുങ്ങിയ ചെലവിലായിരിക്കും ചികിത്സ. ഇവരുടെ സഹോദര സ്ഥാപനമായി മഞ്ചേരിയിൽ ന്യൂ വിഷൻ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.