കോഴിക്കോട്: മെഡിക്കൽ കോളേജ് - മൂഴിക്കൽ റോഡിന് സമീപം വള്ള്യേക്കാട്ട് കോളനിയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട ഭവന രഹിതർക്ക് പാർപ്പിടം ഒരുങ്ങുന്നു. കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഫ്ളാറ്റിന്റെ പ്രവൃത്തി മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ മീര ദർശക് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.വി ബാബുരാജ്, എം.സി അനിൽകുമാർ, വാർഡ് കൗൺസിലർ പി.കെ ശാലിനി എന്നിവർ പ്രസംഗിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ അനിത രാജൻ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.