ഫറോക്ക്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി കടന്ന വിദ്യാർത്ഥികൾക്കായി വിദ്യ 2020 എന്ന പേരിൽ ഓൺലൈൻ മാർഗ്ഗ നിർദ്ദേശക ക്ലാസ് നടത്തി. സ്കൂളിലെ 1989-90 എസ്.എസ്.എൽ.സി. ബാച്ച് കോ ഓർഡിനേഷൻ കമ്മിറ്റിയാണ് സംഘാടകർ. പ്രിൻസിപ്പാൾ ഹാഷിം നഹ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ ചെയർമാൻ പി.സി. അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ എൻ. അബ്ദുള്ള മുഖ്യാതിഥിയായി. മുനീർ പാരഡൈസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഈ ബാച്ചിൽ പഠിച്ച ദുബൈ സി ആൻഡ് എച്ച് ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് സി.ഇ.ഒ. യാസീൻ ഹസൻ, ഗൈനക്കോളജിസ്റ്റ് ഡോ. സജ്‌ന തയ്യിൽ, അദ്ധ്യാപകരായ കെ.എം. ഹിഫ്‌ളു റഹ്മാൻ, ഹനീഫ് പാലാഴി, സുൽഫത്ത്, കെ.എം. സാബിറ, മാദ്ധ്യമ പ്രവർത്തകരായ ശിഹാബ് പള്ളിക്കാവിൽ, വി. കണ്ണൻ, കാലിക്കറ്റ് ഇല്ലീസ് പാർട്ണർ എൻ.പി. അലി അക്ബർ, അസി. പ്രിസൺ ഓഫീസർ ഷൈജു നീലകണ്ഠൻ, ബിസിനസുകാരായ കെ.വി. ഷാനവാസ്, ഐ.ടി. നന്ദകുമാർ, ഖത്തർ ഗ്യാസ് ഡോക്യുമെന്റ് കൺട്രോളർ പി. സലീന എന്നിവർ സംസാരിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് സുരേഷ് രാമനാട്ടുകര മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. കെ.എം. ഹിഫ്‌ളു റഹ്മാൻ സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.