ബാലുശ്ശേരി: സ്വർണ്ണ കടത്ത്‌ കേസിൽ മുഖ്യമന്ത്രി രാജിവെക്കുക, സംഭവം സി.ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം
യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സുജിത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വി.സി വിജയൻ, അഫ്സൽ പനായി, വി.പി സുവീൻ, വി. ജെറീഷ്, അഭിന കുന്നോത്ത്, അനസ്, സിബിൻ മണ്ണാപൊയിൽ, സഫ്‌ത്തർ ഹാഷ്മി എന്നിവർ പങ്കെടുത്തു.